Curriculum
പുസ്തകം – 2
നിലനിൽപ്പിനായുള്ള നിപുണതകളും ചിന്താത്മക നിപുണതകളും
ഉള്ളടക്കം
അധ്യായം – 1 വ്യക്തി ബന്ധങ്ങൾ
ആമുഖം
1.2 പഠനോദ്ദേശ്യങ്ങള്‍
1.3 വ്യക്തിബന്ധങ്ങള്‍
1.4. വ്യത്യസ്തതകളിലെ ഏകാത്മകത
1.5. വ്യക്തിബന്ധങ്ങളിലെ വ്യത്യസ്ത രീതികള്‍
1.6. വ്യക്തിബന്ധങ്ങള്‍ എങ്ങനെ ഉാക്കാം
1.7. ഫലപ്രദമായ വ്യക്തിബന്ധങ്ങള്‍ക്കുള്ള സൂചനകള്‍
1.8. കൂട്ടുചേരലും കൂട്ടായ്മയെ നിയന്ത്രിക്കലും
1.8.1. കൂട്ടുചേരലിന്റെ പ്രയോജനങ്ങള്‍
1.9. സംഗ്രഹം
1.10. ചോദ്യങ്ങള്‍
അധ്യായം – 2 ഫലപ്രദമായ ആശയവിനിമയം
2.1. ആമുഖം
2.2. പഠനോദ്ദേശ്യങ്ങള്‍
2.3. അര്‍ത്ഥവും നിര്‍വചനവും
2.4. ആശയവിനിമയത്തിന്റെ പ്രവര്‍ത്തന ക്രമം
2.5. വിവിധതരം വിനിമയങ്ങള്‍
2.6. വിവിധതരം ആശയ വിനിമയ രീതികള്‍
2.7. ആശയവിനിമയ ശൈലികള്‍
2.7.1. ആക്രമണാത്മക ശൈലി
2.7.2. നിഷ്ക്രിയ ശൈലി
2.7.3 അഭിപ്രായങ്ങള്‍ ബോധ്യപ്പെടുത്തുന്ന ശൈലി
2.8. ആശയവിനിമയത്തിലെ തടസ്സങ്ങള്‍
2.8.1. ആന്തരിക തടസ്സങ്ങള്‍
2.8.2. ബാഹ്യ തടസ്സങ്ങള്‍
2.8.3. ആശയവിനിമയ തടസ്സങ്ങള്‍ മറികടക്കുന്നതിനുള്ള വഴികള്‍
2.9. സംഗ്രഹം
2.10. ചോദ്യങ്ങള്‍
അധ്യായം – 3 യുക്തിയുക്തമായ ചിന്ത
3.1. ആമുഖം
3.2. പഠനോദ്ദേശ്യങ്ങള്‍
3.3. യുക്തിയുക്തമായ ചിന്ത
3.4. ചിന്തയുടെ വര്‍ഗ്ഗീകരണം
3.5. യുക്തിയുക്തമായ ചിന്തയുടെ സവിശേഷതകള്‍
3.6. യുക്തിയുക്തമായ ചിന്തയുടെ ഘടകങ്ങള്‍
3.7. യുക്തിയുക്തമായ ചിന്താപ്രക്രിയ
3.8. യുക്തിയുക്തമായ ചിന്താ നൈപുണിയുടെ പ്രയോജനങ്ങള്‍
3.9. യുക്തിയുക്തമായ ചിന്ത എങ്ങനെ മെച്ചപ്പെടുത്താം
3.10. യുക്തിയുക്തമായ ചിന്താശ്രേണിയിലെ തടസ്സങ്ങള്‍
3.11. സംഗ്രഹം
3.12. ചോദ്യങ്ങള്‍
അധ്യായം – 4 ക്രിയാത്മക ചിന്ത
4.1. ആമുഖം
4.2. പഠനോദ്ദേശ്യങ്ങള്‍
4.3. ക്രിയാത്മക ചിന്ത
4.4. ക്രിയാത്മക ചിന്തയുടെ വര്‍ഗ്ഗീകരണം
4.5. ക്രിയാത്മക ചിന്തയുടെ സവിശേഷതകള്‍
4.6. ക്രിയാത്മകതയിലേക്ക് നയിക്കുന്ന സ്വഭാവ വിശേഷങ്ങള്‍
4.7. ക്രിയാത്മകതയുടെ വിവിധ ഘടകങ്ങള്‍
4.8. ക്രിയാത്മകതയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍
4.9. ക്രിയാത്മകതയെ തടസ്സപ്പെടുത്തുന്ന ഘടകങ്ങള്‍
4.10. സംഗ്രഹം
4.11. ചോദ്യങ്ങള്‍
മൗലിക ചിന്തയ്ക്കുള്ള ചോദ്യങ്ങള്‍
ആധാര ഗ്രന്ഥങ്ങള്‍
പുസ്തകത്തെക്കുറിച്ച്…
നിത്യജീവിതത്തില്‍ എന്തുകൊണ്ട് പലതരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്നും ജീവിത നിപുണതാ പരിശീലനത്തിലൂടെ എങ്ങനെ പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്നും ഒന്നാമത്തെ പുസ്തകം പഠിച്ചുകഴിഞ്ഞപ്പോള്‍, നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ? അതോടൊപ്പം തന്നെ മാതൃനിപുണതകളായ സ്വയാവബോധത്തിന്റെയും തന്മയീഭാവത്തിന്റെയും അര്‍ത്ഥവും വ്യാപ്തിയും പ്രയോജനവും ബോധ്യപ്പെട്ടു കാണുമല്ലോ? ഈ പുസ്തകത്തില്‍ നിലനില്പിനായുള്ള നിപുണതകളും ചിന്താത്മക നിപുണതകളുമാണ് പഠനവിധേയമാക്കുന്നത്. വ്യക്തിബന്ധങ്ങളും ശരിയായ ആശയ വിനിമയവുമാണ് നിലനില്പിനായുള്ള നിപുണതകള്‍. എത്രത്തോളം നല്ല വ്യക്തികളുമായി നിങ്ങള്‍ക്ക് ബന്ധമുണ്ടോ അത്രത്തോളം നിങ്ങള്‍ക്ക് സാമൂഹ്യബന്ധവും സാമൂഹ്യ സംരക്ഷണവുമുാകും. ‘ശരിയായ കാര്യം ശരിയായ സമയത്ത് ശരിയായ രീതിയില്‍ ശരിയായ ആളിനോട് പറയാനുള്ള നമ്മുടെ വൈഭവമാണ് ശരിയായ ആശയവിനിമയം’. വ്യക്തിബന്ധങ്ങള്‍ ഒന്നാം അദ്ധ്യായത്തിലും ഉചിമായ ആശയവിനിമയം രണ്ടാം അദ്ധ്യായത്തിലും പ്രതിപാദിച്ചിരിക്കുന്നു. മൂന്നും നാലും അദ്ധ്യായങ്ങളില്‍ യുക്തിയുക്തമായ ചിന്തയും ക്രിയാത്മക ചിന്തയുമാണ് വിശദീകരിച്ചിരിക്കുന്നത്. കാര്യകാരണ വിശകലന പ്രകാരം മനനം ചെയ്ത ചിന്തയുടെ പ്രതിഫലനമാണ് യുക്തിയുക്തമായ ചിന്ത. നല്ല കാര്യങ്ങളും പുതിയകാര്യങ്ങളും വ്യത്യസ്തമായി ചെയ്യാനുള്ള കഴിവാണ് ക്രിയാത്മക ചിന്ത. ഇവയെ പൊതുവായി ചിന്താത്മക നിപുണതകള്‍ എന്നു പറയാം.
ഉദ്ദേശങ്ങൾ.
1. വ്യക്തിബന്ധങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുകയും നല്ല വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക.
2. ഉചിതമായ ആശയ വിനിമയത്തിന്റെ ആവശ്യകത ബോധ്യപ്പെടുകയും ആശയവിനിമയശേഷി മെച്ചപ്പെടുത്തുകയും ചെയ്യുക.
3. ചിന്താരീതി മെച്ചപ്പെടുത്തുന്നതിലൂടെ ശരിയായ അഭിപ്രായം പ്രകടിപ്പിക്കുവാനും ശരിയായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകാനും കഴിയുക.
4. വ്യത്യസ്തമായി ചിന്തിക്കുന്നതിലൂടെ ഗുണകരമായ പുതിയ കാര്യങ്ങള്‍ ചെയ്യാനും നിലവിലുള്ള കാലഹരണപ്പെട്ട രീതികള്‍ ഒഴിവാക്കാനും കഴിയുക.
അധ്യായങ്ങൾ .
1. വ്യക്തിബന്ധങ്ങള്‍
2. ഉചിതമായ ആശയവിനിമയം
3. ക്രിയാത്മക ചിന്ത
4. യുക്തിയുക്തമായ ചിന്ത
Not a member yet? Register now
Are you a member? Login now